ഇലക്ഷൻ വാർത്തകൾ

പ്രിയപ്പെട്ടവരെ , നമസ്കാരം ഞാൻ രഞ്ജിത് . നാം ഒരിക്കൽ കൂടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനൊരുങ്ങുകയാണ്.

clever text!

പ്രിയപ്പെട്ടവരെ ,
നമസ്കാരം ഞാൻ രഞ്ജിത് .
നാം ഒരിക്കൽ കൂടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനൊരുങ്ങുകയാണ്.
നമ്മുടെ വാർഡായ 23 ൽ – കുഞ്ഞു കുളത്ത്
ഇടതു മുന്നണി സ്ഥാനാർത്ഥി ഞാനാണെന്ന് അറിഞ്ഞിട്ടുണ്ടാവും. അല്ലേ!

ശരിയാണ്.
ഈ പ്രദേശത്തിന്റെ കാലങ്ങളായുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും നാടിന്റെവികസന ത്തിനും, ഓരോരുത്തരുടെയും ക്ഷേമകാര്യങ്ങൾക്കും
ഒപ്പം നിന്നു പ്രവർത്തിക്കാനുമായി
ഞാൻ ഒരവസരം നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്.
എന്റെപൊതു പ്രവർത്തന അനുഭവത്തിൽ നാളിതുവരെ നിങ്ങൾ നൽകിയ സ്നേഹവും വിശ്വാസവും സഹായ സഹകരണങ്ങളുമാണ് എന്റെ കൈമുതൽ.
ഈ ഉദ്യമത്തിൽ നിങ്ങളുടെ അനുഗ്രഹാശിസ്സുകളും സഹായ സഹകരണങ്ങളും ഇനിയുമുണ്ടാവണമെന്നും ,
നമ്മൾ ജയിച്ചു മുന്നേറി
നമ്മുടെ നാടിന്റെ നന്മക്കായി ആവേശപൂർവ്വം നമുക്കൊന്നിച്ചു പ്രവർത്തിക്കാൻ…..
ചുറ്റിക
അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടു ചെയ്തും ചെയ്യിച്ചും കൂടെയുണ്ടാവണമെന്നും
സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു .,

പ്രതീക്ഷയോടെ,
രഞ്‌ജിത് .
Ph no : 9447743044

This post has already been read 1363 times!

Comments are closed.