വാനത്തിൽ ഉദിച്ചുയർന്ന വർണനിറവിന്റെ തലോടൽ പോലെ ഒരായിരം നിറങ്ങൾ .പകരുന്ന നന്മകൾ ഓരോ നിമിഷത്തിലും രൂപപ്പെടുന്ന സുന്ദര ദൃശ്യ രൂപങ്ങളായിരുന്നു. മാനസത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന കാഴ്ചകളിലൂടെ ജീവിതം കടന്നു പോകുന്നു. ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോഴും വളരെ ചുരുങ്ങിയ സമയം വരെ മാത്രമേ ആ…

മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

വായന എണ്ണമറ്റ തലമുറകൾ ചികഞ്ഞും വകഞ്ഞും വഴിഞ്ഞൊഴുക്കിയ ചിന്തകളുടെ അക്ഷയസ്രോതസ്: പ്രപഞ്ചസത്തയെന്ന മുന്തിരിച്ചാറ്. നാക്കിൻത്തുമ്പിലേക്കൊഴുകിയ അക്ഷരഗംഗയെവിരൽത്തുമ്പിലേക്കൊഴുക്കി സാക്ഷരഭഗീരഥന്മാർ പിതാമഹർക്ക് ദർഭപുല്ലിൽ തൂകിയ ശാപമോക്ഷം. സുരാസുരർ പാലാഴിയിൽ നിന്നും മഥിച്ചെടുത്ത ,നരനെപോലും അമരനാക്കാനുതകുന്ന അമൃത്: അറിവൂറും പുസ്തകത്താളുകൾ ജനപഥത്തിൽനിന്നകന്നും ജീവിതച്ചൂളയിൽനിന്ന് കവർന്നും അടയിരുന്നുയിർകൊടുത്തുയർത്തിയ…

സാരസ്വതം വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, നാക്കിലെഴുതിയ പരംപൊരുൾ തേടി- എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്- പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!! ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ- ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ, അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി! കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ… കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,…

  നിന്റെ പിൻ കഴുത്തിൽ ഞാനന്നു തന്ന പൊള്ളിക്കുന്ന ഒരുമ്മ ഇന്നെനിക്ക് കടം തരുമോ? പ്രണയത്തിന്റെ ദിവസങ്ങളിലെ നെടുവീർപ്പിലൊരെണ്ണം…. ഒളിനോട്ടങ്ങളുടെ ഒരു ചിന്ത്…. നിന്നെ വർണ്ണിച്ച വരികളിലെ ഇത്തിരി കിനാച്ചൂട്…. നീ അടുത്തു വരും മുമ്പേ ഞാൻ അറിഞ്ഞ മണത്തിന്റെ ഒരു…

moov ചിതറിതെറിച്ചെന്റെ ഓർമ്മകൾ തേടി ഞാൻ മൂവാണ്ടൻ മാവിൻ ചുവട്ടിലെത്തി. ഓർമകളിൽ ഇന്നിന്റെ വിപരീത രൂപമായിരുന്നു ഞാൻ. ഓർമകളിലെ എന്നെ ഞാൻ ചിക്കിചികഞ്ഞു. അവ്യക്തമായ എന്റെ ബാല്യമുഖം തെളിഞ്ഞു വന്നു. മൂവാണ്ടൻ മാവിൻ ചുവട്ടിൽ ഓടിക്കളിച്ച കാലം. ഉറ്റ ചങ്ങാതിമാരുമായി ഉല്ലസിച്ച…

  മുത്തം പുറത്തു പെയ്യുന്ന മഴയിൽ തോണിയുണ്ടാക്കിക്കളിക്കുകയാണവൾ മഴയോട് കൊഞ്ചിയും പിണങ്ങിയും മഴയെ കൂട്ടുകാരിയാക്കിയവൾ അവളിന്ന് ഏറെ സന്തോഷത്തിലാണ് കുറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തനിക്കുമൊരു കുഞ്ഞു വാവയെ കിട്ടുകയാണ് അമ്മയിന്നലെ യാത്രപറഞ്ഞ് പോകുമ്പോൾ അവളുടെ മനസ്സുമുഴുവൻ ആ കുഞ്ഞായിരുന്നു തൻ്റെ…

  ഹത്രാസിലെ ശ്മശാനത്തിലെ പുൽനാമ്പുകളെ ഉലച്ചുകൊണ്ട് വീശിയ പാതിരാക്കാറ്റ് അവളുടെ തേങ്ങൽ കേട്ട് ഒരു നിമിഷം നിന്നു.. നീ …? തേങ്ങലിനിടയിലൂടെ അവൾ മുഖമുയർത്തി .വേട്ടക്കാരുടെ നഖക്ഷതങ്ങളും, മർദ്ദനങ്ങളും കൊണ്ട് കരിനീലിച്ച മുഖം .അറുത്തെടുത്ത നാവിൽ നിന്നും അപ്പോഴും ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.ചവിട്ടിയൊടിച്ച…

  കൊറന്റൈൻ ഭൂമിയുടെ സ്പന്ദനം കണക്കിൽ ആണത്രേ ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു കൊറന്റൈൻ അതിതീവ്ര മേഖലകളിൽ മഹാഗണിതം മെരുക്കുമത്രേ വ്യാധിയെ മരണത്തിനു പെരുക്കണം നാല്പതാളായി ഘോഷങ്ങൾക്കു കുറയ്ക്കണം ഇരുപതായി ഏകാന്തവാസങ്ങൾക്കു ചുരുക്കണം ഒറ്റയായി ചുരുക്കി ചുരുക്കി ഇനി ചുരുക്കു വാൻ എന്റെ…

 മസ്തിഷ്ക്കത്തിൽ ഒരുറുമ്പ് കടിച്ചുപിടിച്ചിരിപ്പുണ്ട്. എനിക്കിപ്പോൾ  ജെ.എം.ജി ലെ ക്ലെസിയോവിന്റെ ചുട്ടുപഴുത്ത ‘മരുഭൂമി’യിലൂടെ നടക്കാൻ തോന്നുന്നു. അല്ലെങ്കിൽ ഷൂസെ സരമാഗുവിന്റെ ‘അന്ധത’യിലെ ഭ്രാന്താശുപത്രി സന്ദർശിക്കാൻ… എന്റെ ചിന്തകൾ മനസ്സിലാക്കിയോ എന്തോ ഉറുമ്പിപ്പോൾ തലച്ചോറിന്റെ മാർദ്ദവമേറിയ മാംസ അടരുകളിൽ കടിച്ചുതൂങ്ങുകയാണ്. ഞാനിപ്പോൾ ഗാബോയുടെ ‘ഏകാന്തതയുടെ…